കേരള ഔദ്യോഗികഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍

               ഭാരതത്തിന്‍റെ ഭരണഘടനയുടെ 344-ാം അനുച്ഛേദത്തിലെ (4)-ാം ഖണ്ഡപ്രകാരം രൂപീകരിച്ച പാര്‍ലമെന്‍ററി കമമിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രതലത്തില്‍ ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ രൂപീകരിക്കുന്നതിനായി ബഹു. രാഷ്ട്രപതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു.  പ്രസ്തുത ഉത്തരവനുസരിച്ച് 1961-ല്‍ കേന്ദ്ര ഔദ്യോഗിക ഭാഷ ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ രൂപീകരിക്കുകണ്ടായി ഇതിനെ തുടര്‍ന്ന് കേന്ദ്രനിയമങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിനാവശ്യമായ പ്രാരംഭിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ചുമതല ഭരതസര്‍ക്കാരിന്‍റെ നിയമ മന്ദ്രലയത്തെ ഏല്‍പ്പിച്ചു.  കേന്ദ്ര നിയമങ്ങളുടെ പരിഭാഷയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെ ആസൂത്രണത്തിന്‍റെയും നടപ്പാക്കലിന്‍റെയും കര്‍ത്തവ്യം കൂടി അതിനെ ഏല്‍പ്പിക്കുകയിരുന്നു.  ഇംഗ്ലീഷില്‍നിന്നും ഹിന്ദിയിലേയ്ക്കും മറ്റ് ഇന്‍ഡ്യന്‍ ഭാഷകളിലേയ്ക്കും മാറുന്നത് സുഗമാക്കുന്നതിനുവേണ്ടി ലീഗല്‍ ടെര്‍മിനോളജിയും ഗ്ലോസറിയും തയ്യാറാക്കുന്നതിനും മന്ത്രാലയത്തെ ചുമതലപ്പെടുത്തി ഈ ഘട്ടത്തില്‍, സംസ്ഥാന തലത്തെ യുക്തമായ ഏജന്‍സികളുടെ സഹകരണത്തോടെ, കേന്ദ്രതലത്തില്‍, കേന്ദ്ര നിയമങ്ങള്‍ പ്രാദേശിക ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിന് തീരുമാനിച്ചു.

           ഈ അവശ്യത്തിലേക്കായി കേന്ദ്ര നിയമങ്ങ‍ള്‍ പ്രാദേശിക ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത് അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ചെലവുകളും കേന്ദ്രസര്‍ക്കാ‍ര്‍ വഹിക്കാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളി‍ല്‍ ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ)  കമ്മീഷന്‍ രൂപീകരിക്കാ‍ന്‍ തീരുമാനിക്കുകയും 14.06.1968-ലെ സര്‍ക്കാ‍ര്‍ ഉത്തരവ് (കൈയ്യെഴുത്ത്)  നമ്പര്‍ 42/68/നിയമം ഉത്തരവ് പ്രകാരം സംസ്ഥാനത്ത് കേരള ഔദ്യോഗികഭാഷ (നിയമനിര്‍മ്മാണ)  കമ്മീഷ‍ന്‍ രൂപീകരിക്കുകയും ചെയ്തു.

            കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ തയ്യാറാക്കിയ  "ഗ്ലോസറി ഓഫ് സ്റ്റാന്‍സേര്‍ഡ് ഹിന്ദി ലീഗല്‍ ടെര്‍മിനോളജി" യുടെ സൂക്ഷ്മപരിശോധന നടത്തി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ആവശ്യമായേക്കാവുന്ന അനുയോജ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്.  കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ തയ്യാറാക്കുന്ന കേന്ദ്ര ആക്റ്റുകള്‍, അതിന്‍കിഴില്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ മുതലായവയുടെ മലയാളം പരിഭാഷ സൂക്ഷ്മപരിശോധന നടത്തുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ്.  കേന്ദ്ര കമ്മീഷന്‍ തയ്യാറാക്കുന്ന കേന്ദ്ര ആക്റ്റുകളുടെ മലയാള പരിഭാഷ സൂഷ്മപരിശോധന നടത്തുന്നതിനായാണ് സംസ്ഥാന കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നതെങ്കിലും അസ്സല്‍ പരിഭാഷ കമ്മീഷനില്‍ ചെയിതുവരുന്നു. അതിനുശേഷം അപ്രകാരം പരിഭാഷപ്പെടുത്തിയത് നീതിന്യായ മന്ത്രലയത്തിലെ നിയമ നിര്‍മ്മാണ വകുപ്പിന്‍റെ ഔദ്യോഗിക ഭാഷാ വിഭാഗത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു. സംസ്ഥന ആക്റ്റുകള്‍, ബില്ലുകല്‍, ഔര്‍ഡിന്നന്‍സുകള്‍ മുതലായവ കേരള സര്‍ക്കാരിന്‍റെ നിയമവകുപ്പിലെ നിയമനിര്‍മ്മാണ വിഭാഗമാണ് പരിഭാഷപ്പെടുത്തുന്നത് കേന്ദ്ര ആക്റ്റുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന ചുമതല മാത്രമാണ് സംസ്ഥാന കമ്മീഷന്‍ നിലവില്‍ നിര്‍വ്വഹിപ്പുവരുന്നത്.  ഈ പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്കായി ഭാരത സര്‍ക്കാരിന്‍റെ നീതിന്യായ മന്ത്രാലയത്തിന്‍റെ ഔദ്യോഗികഭാഷാ വിഭാഗം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്.  കേന്ദ്ര ആക്റ്റുകളുടെ മലയാള പരിഭാഷ ആധികാരിക പാംമായി പ്രസിദ്ധപ്പെടുത്തുന്നതിന് അധികാരപ്പെടുത്തപ്പെട്ട സംസ്ഥനത്തെ ഏക സ്ഥപനമാണ് കമ്മീഷന്‍.

            1973-ലെ ആധികാരിക പാംങ്ങള്‍ (കേന്ദ്ര നിയമങ്ങള്‍) ആക്റ്റിന്‍റെ 2-ാം വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന കേന്ദ്ര ആക്റ്റുകളുടെ മലയാളം പരിഭാഷ പ്രസ്തുത ആക്റ്റുകളുടെ ആധികാരിക പാംമായിരിക്കുന്നതാണ്.  പ്രസ്തുത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ക്ക്, രാഷ്ട്രപതിയുടെ അംഗീകാരമുള്ളതിനാല്‍, കേരള സര്‍ക്കാര്‍ കീഴ്കോടതികളുടെ ഭാഷ ഇംഗ്ലീഷിന് പകരം മലയാളമാക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കമ്മീഷന്‍റെ  കമ്മീഷന്‍ പ്രസിദ്ധീകരണങ്ങള്‍ ഏറെ പ്രാധന്യമര്‍ഹിക്കുന്നു.  ആ നിലയ്ക്ക് സംസ്ഥാനത്തിന് ബാധകമായിട്ടുള്ള എല്ലാ കേന്ദ്ര ആക്റ്റുകളും മലയാളത്തില്‍ പ്രസിദ്ധീകരിക്കുനുള്ള എല്ലാ ശ്രമങ്ങളും കമ്മീഷന്‍ നടത്തിവരുന്നു,  അങ്ങനെയുള്ള ശ്രമങ്ങള്‍, കേന്ദ്ര നിയമങ്ങള്‍, സംസ്ഥാനത്തെ സാധരണക്കാര്‍ക്ക് മലയാള ഭാഷയില്‍ പ്രാപ്യമാക്കുവാല്‍ സഹായകമാകുമെന്ന് കമ്മീഷന്‍ കരുതുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ കേരള സര്‍ക്കാരിന്‍റ നിയമവകുപ്പിന്‍റെ കീഴിലാണ്.

ഘടന

            ഒരു മുഴുവന്‍സമയ ചെയര്‍മാനും രണ്ടു മുഴുവന്‍സമയ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍. നിയമവകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയോ സീനിയ‍ര്‍ അഡീഷണ‍ല്‍ സെക്രട്ടറിയോ ആണ് ചെയര്‍മാനായി നിയമിക്കപ്പെടുന്നത്. രണ്ട് മുഴുവന്‍സമയ അംഗങ്ങ‍ള്‍ നിയമവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിമാരാണ്. നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനാണ് കമ്മീഷന്റെ സെക്രട്ടറി.  കമ്മീഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി ഉദ്യോഗസ്ഥരെ താഴെ പറയുംവിധം മൂന്നായി തരം തിരിച്ചിരിക്കുന്നു.

            1.സാങ്കേതിക വിഭാഗം- നിയമവകുപ്പിലെ അണ്ട‍ര്‍ സെക്രട്ടറി പദവിയിലുള്ള ഒരു ഭാഷാവിദഗ്ദ്ധനും നാല് ഡ്രാഫ്റ്റ്സ്മാന്‍മാരും സെക്ഷ‍ന്‍ ഓഫീസ‍ര്‍ പദവിയിലുള്ള രണ്ട് ലാംഗ്വേജ് അസിസ്റ്റന്റുമാരും ലീഗല്‍ അസിസ്റ്റന്റ് പദവിയിലുള്ള നാല് അസിസ്റ്റന്റുമാരും മൂന്ന് കോണ്‍ഫിഡന്‍ഷ്യ‍ല്‍ അസിസ്റ്റന്റുമാരും ഉള്‍പ്പടുന്നതാണ് സാങ്കേതികവിഭാഗം.

            2.വില്‍പ്പന വിഭാഗം-  കേന്ദ്രനിയമങ്ങളുടെ ആധികാരികപാഠങ്ങളുടെ വില്‍പ്പനയ്ക്കായി 22.08.1986-ലെ സര്‍ക്കാ‍ര്‍ ഉത്തരവ് (കൈയ്യെഴുത്ത്) നമ്പര്‍ 149/86/നിയമം പ്രകാരം രൂപീകരിച്ചതാണ് ഈ വിഭാഗം.  ഈ വിഭാഗത്തിലേയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടില്ല.  ആയതിനാല്‍ സാങ്കേതിക വിഭാഗത്തിലെ ഒരു ലാംഗ്വേജ് അസിസ്റ്റന്റിന്റെയും ഒരു അസിസ്റ്റന്റിന്റെയും ചുമതലയിലാണ് വില്‍പ്പന വിഭാഗം പ്രവര്‍ത്തിക്കുന്നത്.

  1. ഭരണ വിഭാഗം-താഴെപറയുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ്ഭരണ വിഭാഗം.    

1.

സെക്ഷന്‍ ഓഫീസ‍ര്‍

1

2.

അസിസ്റ്റന്റ്

2

3.

അക്കൗണ്ടന്റ്

1

4.

കോണ്‍ഫിഡന്‍ഷ്യ‍ല്‍ അസിസ്റ്റന്റ്

1

5.

ആഫീസ് സൂപ്രണ്ട്

1

6.

ടൈപ്പിസ്റ്റ്

5+1(Supernumerary post created vide GO(P) No.7/16/SJD dated, 20/6/2016) 

7.

ക്ലറിക്കല്‍ അസിസ്റ്റന്റ്

1

8.

ബയന്റര്‍

1

9.

ആഫീസ് അറ്റന്റന്റ്

3

10.

ഡ്രൈവര്‍

1

11.

പാര്‍ട്ട്ടൈം സ്വീപ്പ‍ര്‍

1

12.

പാര്‍ട്ട്ടൈം വാച്ച‍ര്‍

1

കമ്മീഷന്റെ പ്രവര്‍ത്തനം

            സാങ്കേതികവിഭാഗത്തിലെ ഡ്രാഫ്റ്റ്സ്മാന്‍മാ‍ര്‍, ഭാഷാവിദഗ്ദ്ധന്‍ എന്നിവ‍ര്‍ തയ്യാറാക്കുന്ന കേന്ദ്രനിയമങ്ങളുടെ പരിഭാഷ പരിശോധിച്ച് വേണ്ട മാറ്റങ്ങ‍ള്‍ വരുത്തി കമ്മീഷ‍ന്‍ അംഗീകരിക്കുകയും അവയെ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിഭാഗത്തിലേക്ക് അയച്ചു കൊടുക്കകയും ചെയ്യുന്നു.  മാറ്റങ്ങള്‍ ആവശ്യമെന്നു തോന്നുന്ന പക്ഷം അതിനായുള്ള നിര്‍ദ്ദേശങ്ങ‍ള്‍ സഹിതം കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിഭാഗം കമ്മീഷന്റെ പരിഗണനയ്ക്കായി പരിഭാഷ തിരികെ അയയ്ക്കുകയും, കമ്മീഷന്‍, പരിഭാഷ പുന:പരിശോധിച്ച് കേന്ദ്രസര്‍ക്കാരിലേക്ക് വീണ്ടും അയച്ചു കൊടുക്കകയും ചെയ്യുന്നു.  ആക്റ്റുകളുടെ മലയാള പരിഭാഷ സൂക്ഷ്മപരിശോധന നടത്തി അംഗീകരിക്കുന്നതിനായി അത് ന്യൂഡല്‍ഹിയി‍ല്‍ യോഗം ചേരുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്കായി സമ‍ര്‍പ്പിക്കുകയും വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അന്തിമ അംഗീകാരത്തിനുശേഷം പ്രസ്തുത പരിഭാഷയുടെ സൈ‍ന്‍ മാനുവ‍ല്‍ അച്ചടിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തോടു കൂടി തിരികെ ലഭിക്കുന്ന പരിഭാഷകള്‍ 1973-ലെ ആധികാരിക പാഠങ്ങള്‍ (കേന്ദ്ര നിയമങ്ങള്‍) ആക്റ്റിലെ 2-Ͻoവകുപ്പ് പ്രകാരം ഭാരതസര്‍ക്കാരിന്റെ ഗസറ്റി‍ല്‍ മലയാള ഭാഷയ്ക്കായി നിശ്ചയിച്ചിരിക്കുന്ന ഭാഗം XI –ല്‍ അസാധാരണ ഗസറ്റായി സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്നതോടൊപ്പം ആക്റ്റുക‍ള്‍ പുസ്തകരൂപത്തിലും തയ്യാറാക്കുകയും അവ വില്‍പ്പന വിഭാഗം മുഖേന വില്‍പ്പന നടത്തുകയും ചെയ്യുന്നു.

            കമ്മീഷന്‍ തയ്യാറാക്കിയ കേന്ദ്രനിയമങ്ങളുടെ പരിഭാഷ കേരളത്തിലെ അംഗീകൃത പുസ്തക വ്യാപാരികള്‍ മുഖേനയും അംഗീകൃത ഏജന്റുമാ‍ര്‍ മുഖേനയും വില്‍പ്പന നടത്തി വരുന്നു.  കൂടാതെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാ‍ര്‍ ഓഫീസുകള്‍ക്കും കമ്മീഷ‍ന്‍ ആഫീസില്‍ നിന്നും പുസ്തകങ്ങ‍ള്‍ നേരിട്ട് വില്‍പ്പന നടത്തുന്നുണ്ട്.  മൊത്തം വില്‍പ്പന വിലയുടെ 75% തുക കേന്ദ്രസര്‍ക്കാരിനും, 20% തുക ഏജന്റിനും അവശേഷിക്കുന്ന 5% തുക ബന്ധപ്പെട്ട ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിനുമാണ് ലഭിക്കുന്നത്.  ആക്റ്റുകള്‍ പരിഭാഷപ്പെടുത്തുന്നതിന്റെയും അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുന്നതിന്റെയും ചെലവുക‍ള്‍ കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.  

     ഭരണഭാഷ പ്രാദേശിക ഭാഷയിലായിരിക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയം നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്ന കര്‍ത്തവ്യം കൂടിയാണ് കേന്ദ്ര നിയമങ്ങളിടെ  മലയാളം പരിഭാഷ തയ്യാറാക്കുന്നതിലുടെ കമ്മീഷന്‍ നിര്‍വ്വഹിക്കുന്നത്. വില്‍പ്പന വിഭാഗത്തിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലുടെ കേന്ദ്ര നിയമങ്ങളുടെ മലയാളം പരിഭാഷ പൊതു ജനങ്ങള്‍ക്ക് വന്‍തോതില്‍/വിപുലമായി പ്രാപ്യമാക്കുവാന്‍ കഴിഞ്ഞട്ടുള്ളത് കമ്മീഷന്‍റെ ഒരു ശ്രദ്ധേയമായ നേട്ടമായി കരുതാവുന്നതാണ്.

     കേരള ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍റെ ചെയര്‍പേഴ്സണും, അംഗങ്ങളും സെക്രട്ടറിയും താഴെപ്പറയുന്നവരാണ്.

 

ക്രമ നം:

ഓഫീസറുടെ പേര്

ഔദ്യോഗക പദവി

ഫോണ്‍

മൊബൈല്‍ നം:

 

       

1

 

ചെയര്‍ പേഴ്സണ്‍

04712743957

 

 

       

2

ശ്രീ.എസ്.എച്ച്. ചിത്ര കുമാരി

മെമ്പര്‍

04712743229

8301918926

 

       

3

ശ്രീ.ശ്രീജ.കെ.എസ്.

മെമ്പര്‍

04712743125

9446316704

 

       

4

ശ്രീ.ബിജുശങ്കര്‍

സെക്രട്ടറി

04712743657

9447557023