നിയമ വിഭാഗം, റസിഡന്റ് കമ്മീഷണര്‍ ഓഫീസ് ന്യൂഡല്‍ഹി

             1977 ഏപ്രില്‍ 25-Ͻoതീയതി ന്യൂഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണ‍ര്‍‍ ഓഫീസില്‍ നിയമ വിഭാഗം സ്ഥാപിതമായി.  കേരള സര്‍ക്കാ‍ര്‍ കക്ഷിയായിട്ടുള്ള സുപ്രീംകോടതി കേസുകളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുക എന്നതാണ് ന്യൂഡല്‍ഹിയിലെ നിയമവിഭാഗത്തിന്റെ പ്രധാന ചുമതല. സര്‍ക്കാ‍ര്‍ കേസുകളുടെ നടത്തിപ്പ് സംബന്ധിച്ചും കോടതി ഉത്തരവുകള്‍ പാലിക്കുന്നത് സംബന്ധിച്ചും അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായും, വിവിധ സര്‍ക്കാ‍ര്‍ വകുപ്പുകളുമായും സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമാരുമായും ഏകോപന ഇടപാടുക‍ള്‍ നടത്തുന്നത് നിയമ വിഭാഗമാണ്.  ഓണ്‍ ലൈ‍ന്‍ കോര്‍ട്ട്  കേസസ് മോണിറ്ററിംഗ് സംവിധാനം വഴി കേസുകളുടെ ഡാറ്റാ എന്‍ട്രിയും, ബന്ധപ്പെട്ട വിധിന്യായങ്ങളുടെ അപ് ലോഡിംഗുമെല്ലാം കോര്‍ട്ട് കേസസ് മോണിറ്ററിംഗ് സോല്യൂഷന്‍ പദ്ധതി വഴി നിയമ വിഭാഗത്തി‍ല്‍ ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലുകള്‍ക്കുള്ള റീറ്റേയ്ന‍ര്‍ ഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങളും നിയമ വിഭാഗത്തില്‍ ചെയ്യുന്നതാണ്.  അതു കൂടാതെ ഡല്‍ഹി ഹൈക്കോടതി, National Commission for Minority Educational Institutions,  Debt Recovery Tribunal, Employees Provident Fund Appellate Tribunal, National Consumer Disputes Redressal Commission, National Human Rights Commission, Central Empowered Committees  തുടങ്ങിയവയിലെ കേസുകളുടെയും മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത് നിയമവിഭാഗമാണ്.

നിയമ വിഭിഗത്തില്‍ താഴെപ്പറയുന്ന ഉദ്യോഗസ്ഥരാണുള്ളത്.

  1. ലാ ഓഫീസര്‍ (1)                      -അഡീഷണല്‍ നിയമ സെക്രട്ടറി, നിയമ വകുപ്പ്.
  2. ഡെപ്യൂട്ടി സെക്രട്ടറി (1)               -ഡെപ്യൂട്ടി സെക്രട്ടറി,നിയമ വകുപ്പ്.
  3. കോര്‍ട്ട് ഓഫീസ‍ര്‍ (1)                 -സെക്ഷന്‍ ഓഫീസ‍ര്‍, നിയമ വകുപ്പ്.
  4. അസി. ലാ ഓഫീസേഴ്സ് (3)           -ലീഗല്‍ അസിസ്റ്റന്റുമാ‍ര്‍, നിയമ വകുപ്പ്.
  5. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (1)               -ടൈപ്പിസ്റ്റ്, നിയമ വകുപ്പ്.
  6. ഓഫീസ് അറ്റന്‍ഡന്റസ് (1)           -ഓഫീസ് അറ്റന്‍ഡന്റസ്, നിയമ വകുപ്പ്.
  7. ഡ്രൈവര്‍ (1)                             -ദിവസവേതന അടിസ്ഥാനം

നിയമ വിഭാഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണവും, മേല്‍നോട്ടവും ലാ ഓഫീസറാണ് നിര്‍വ്വഹിക്കുന്നത്.

കോര്‍ട്ട് കേസസ് മോണിറ്ററിംഗ് സൊല്യൂഷ‍ന്‍ പദ്ധതിയുടെ കീഴില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന സുപ്രീം കോടതിയി‍ല്‍ പരിഗണനയിലിരിക്കുന്ന കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ വിവരം http://onlineccms.keltron.in/Login.php  ല്‍ ലഭ്യമാണ്.